വിവിധ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

പുതുപ്പള്ളി കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് . ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ജാർഖണ്ഡിലെ ദുംറി എന്നി മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

also read:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ 2283 വോട്ടുകൾക്ക് യു ഡി എഫ് മുന്നിൽ

ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഡുമ്രി മണ്ഡലം ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സീറ്റാണ്. എം എൽ എയായിരുന്ന ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

also read:പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂം താക്കോലുകൾ മാറിയിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതം

പശ്ചിമബംഗാളിലെ ദുപ്ഗുരിയിൽ 2021ൽ ബിജെപിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുപിയിലെ ഘോസിയിൽ എസ്പി സ്ഥാനാർഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 22,000ലേറെ വോട്ടിന് ബിജെപിയെയാണ് തോൽപ്പിച്ചത്. ചൗഹാൻ എസ്പിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ത്രിപുരയിലെ ധൻപൂർ മണ്ഡലം . ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News