ബിജെപിയും കോൺഗ്രസും നേർക്കുനേർ; രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്

രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്. 199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആകെ 51756 പോളിങ് സ്റ്റേഷനുകൾ സജ്ജമാണ്. 52.5 മില്യണ്‍ വോട്ടര്‍മാരില്‍ 27.3 മില്യണ്‍ പുരുഷന്മാരും 25.2 മില്യണ്‍ സ്ത്രീകളുമാണ് ഉള്ളത്. ഇതില്‍ 51,033 വോട്ടര്‍മാര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരും 11,894 പേര്‍ ദിവ്യാംഗരുമാണ്. തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 3നാണ്.17 സീറ്റുകളിലേക്കാണ് സിപിഐഎം മത്സരിക്കുന്നത്.

ALSO READ: ട്രോജൻ ആക്രമണങ്ങൾ നടക്കുന്നു; വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

അതേസമയം രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും അധികാരത്തിലേറാന്‍ ബിജെപിയും വമ്പന്‍ പ്രചരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കാനാണ് ബിജെപി ശ്രമിച്ചത്.

അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയുംസംഘത്തിന്റെയും പ്രചരണം.രാജസ്ഥാനിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ALSO READ:പട്ടിണി മാറ്റുന്നതും വികസന നേട്ടം: മന്ത്രി കെ രാധാകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News