വലതുപക്ഷ വര്‍ഗീയതയെ അകറ്റുകയാണ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമാക്കേണ്ടത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആവേശക്കടലായി മലപ്പുറത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍. വലതുപക്ഷ വര്‍ഗീയതയെ അകറ്റുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമാക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പ് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷി്ക്കാനുള്ള രാഷ്ട്രീയ പോരാട്ടമാണെന്ന് മലപ്പുറത്തെ സ്ഥാനാര്‍ത്ഥി വി വസീഫ് പറഞ്ഞു.

ALSO READ:എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് അപകടം; 2 അതിഥി തൊഴിലാളികള്‍ മരിച്ചു

ഹിന്ദുത്വവും ഹിന്ദുമതവിശ്വാസവും തമ്മില്‍ ഒരു ബന്ധവുമില്ല. വര്‍ഗീയതയെ തിരിച്ചറിയാനാവണം. വര്‍ഗീയ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മലപ്പുറത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:കോഴിക്കോട് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെയ്ക്കാന്‍ ഉത്തരവ്

ആയിരങ്ങളാണ് കണ്‍വെന്‍ഷനെത്തിയത്. സിപിഐഎം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, എം സ്വരാജ്, ഇ എന്‍ മോഹന്‍ദാസ്, വി പി അനില്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News