ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണം; സിപിഐ എം

ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി പ്രമേയം പാസാക്കി. കശ്മീര്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുകയാണെന്നും കശ്മീര്‍ ജനങ്ങളെ രണ്ടാം തര പൗരന്മാരാക്കുന്നുവെന്നും പ്രമേയത്തില്‍ വിമര്‍ശനം. അതേ സമയം യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ കൊണ്ട് ഭീഷണിപ്പെടുത്തി ജനങ്ങളെ നിശബ്ദരാക്കുകയാണെന്ന് തരിഗാമയും വിമര്‍ശിച്ചു.

Also Read: യുഎയില്‍ പൊടിക്കാറ്റ് മഴയായി പെയ്തിറങ്ങി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കയിട്ട് നാല് വര്‍ഷമാകുന്ന സാഹചര്യത്തിലാണ് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി പ്രമേയം പാസാക്കിയത്. കേന്ദ്ര ഭരണത്തില്‍ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്ത് ജമ്മുകശ്മീരിന്റെ തനിമ മാറ്റിമറിക്കുകയാണ്. ജനസംഖ്യ ഘടന മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്നും പ്രമേയത്തില്‍ വിമര്‍ശിക്കുന്നു. . യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും വന്‍തോതില്‍ തടവിലാക്കി. നൂറുകണക്കിന് രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മോചിതരായിട്ടില്ല, ഇവരില്‍ പലരും സംസ്ഥാനത്തിന് പുറത്തുള്ള ജയിലുകളിലാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കിയെന്നും ുയുഎപിഎ ഉള്‍പ്പെടെയുള്ള നിയമങ്ങളിലൂടെ ജനങ്ങളെ നിശബ്ദരാക്കുകയാണെന്നും സിപിഐഎം കേന്ദ്രകമ്മറ്റി അംഗം തരിഗാമി വിമര്‍ശിച്ചു.

Also Read: പുതുതായി 44 കുട്ടികള്‍ക്ക് ഉടന്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ

സര്‍ക്കാര്‍ വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായെന്നും തൊഴിലില്ലായ്മ നിരക്ക് ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്ണെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തത് കാരണം ജമ്മു-കശ്മീര്‍ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു.ജമ്മു-കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തിയെന്നും പ്രമേയത്തില്‍വിമര്‍ശനം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News