രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറിയിരിക്കുന്നു: മുഖ്യമന്ത്രി

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിഎഎക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ അഴിമതിയുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സമ്പന്നരെ അതിസമ്പന്നരാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ശ്രമത്തിന്റെ ഭാഗമായാണ് രാജ്യം ദരിദ്രമായി മാറിയത്.

Also Read: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ട; മഹാറാലി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

സുപ്രീംകോടതിയുടെ മുൻപിൽ ഇലക്ടറൽ ബോണ്ടിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി ഹർജി നൽകിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അതിന്റെ ഹാഗാമായാണ് ഇതിനെതിരെ ഒരു ഇടപെടൽ വന്നത്. ഇടപെടൽ വന്ന ശേഷവും വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള വലിയ ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. വിവരം പുറത്തുവന്നാൽ വലിയ പ്രത്യാഘാതം നേരിടുമെന്ന് കേന്ദ്രത്തിനറിയാമായിരുന്നു.

Also Read: എൻഡിഎ യിൽ തമ്മിലടി; തുഷാർ വെള്ളാപ്പള്ളിയുടെ കൺവെൻഷനിൽ പി സി ജോർജിന് ക്ഷണമില്ല

ഇതിന്റെ ഭാഗമായാണ് രാജ്യത്തിൻറെ ശ്രദ്ധതിരിച്ച് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ നിലയ്ക്കാണ് നമ്മുടെ രാജ്യം പോകുന്നത്. ഒരു മുഖ്യമന്ത്രി ഇപ്പോൾ തടങ്കലിൽ കഴിയുകയാണ്. തങ്ങൾ എന്തും ചെയ്യും എന്ന നിലപാടാണ് ഇവിടെ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സ്വീകരിക്കുന്നത്. ഇത് നാം ഗൗരവമായി കാണേണ്ട ഇന്ത്യൻ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News