ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൈമാറിയില്ല; എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ ഹർജിയുമായി സിപിഐഎം

തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ കൈമാറാത്ത വിഷയത്തില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ സിപിഐഎമ്മും കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.

Also Read; ‘മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ നജീബ് ഈ രൂപത്തിലായിരുന്നു’, എന്തൊരു ട്രാൻസ്ഫോർമേഷൻ: സോഷ്യൽ മീഡിയ ഞെട്ടിയ പൃഥ്വിയുടെ ചിത്രം

മാര്‍ച്ച് ആറിനകം ഇലക്ട്രല്‍ ബോണ്ട് വഴി ആരൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കി എന്നതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്ബിഐയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 30 വരെ നീട്ടി നല്‍കണമെന്നാണ് എസ്ബിഐയുടെ ആവശ്യം. 22,217 ഇല്ക്ട്രല്‍ ബോണ്ടുകള്‍ വിതരണം ചെയ്തുവെന്നും ഇതിന്റെ വിശദാശംങ്ങള്‍ നല്‍കാന്‍ മൂന്നാഴ്ച മതിയാകില്ലന്നുമാണ് വിശദീകരണം. സുപ്രീംകോടതി ഭരണഘടന ബഞ്ച് എസ്ബിഐയ്ക്ക് അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി സിപിഐഎമ്മും സമീപിച്ചത്.

Also Read; “രാഹുലിനെ പരിചയം ടിവി ചർച്ചകളിലൂടെ മാത്രം, വിവരമുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിച്ചു”: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ടി പത്മനാഭൻ

സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിട്ടും എസ്ബിഐ ഇത്തരം ഒരു നീക്കം നടത്തുന്നത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത് ബിജെപിയാണ്. 5000 കോടിയിലധികമാണ് ബിജെപി നേടിയത്. തെരഞ്ഞെടുപ്പിന് മുന്നേ ഈ വിവരങ്ങള്‍ പുറത്തറിഞ്ഞാല്‍ തിരിച്ചടി ലഭിച്ചേക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എസ്ബിഐയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നുവെന്നാണ് വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News