ഇലക്ടറല്‍ ബോണ്ടില്‍ എസ്ബിഐ സമര്‍പ്പിച്ച വിവരങ്ങളില്‍ സുതാര്യത ഇല്ലെന്ന് വിമര്‍ശനം. എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് കണക്കുകളില്‍ പൊരുത്തക്കേട് ദൃശ്യമാണ്. 2018 ല്‍ ആരംഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ 2019 മാര്‍ച്ച് മുതല്‍ 2014 ജനുവരി വരെയുള്ള കണക്കാണ് എസ്ബിഐ സമര്‍പ്പിച്ചത്. ഇലക്ടറല്‍ ബോണ്ട് പട്ടികയില്‍ പാകിസ്ഥാന്‍ കമ്പനി ഹബ് പവറും ഉള്‍പ്പെടുന്നു.
എസ്ബിഐ ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളില്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ പട്ടികയില്‍ 18,871 എന്‍ട്രികളും സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ പട്ടികയില്‍ 20,421 എന്‍ട്രികളും ആണ് രേഖപ്പെടുത്തിയിരിക്കുന്നത് മാത്രമല്ല. 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ എസ്ബിഐ സമര്‍പ്പിച്ചിട്ടില്ല. ഈ കാലയളവില്‍ 2500 കോടിയുടെ ബോണ്ടുകളാണ് വിറ്റത്.ഇത് ഏത് കമ്പനികളാണ് വാങ്ങിയത് എന്ന് എസ് ബി ഐ സമര്‍പ്പിച്ചു രേഖകളില്‍ പറയുന്നില്ല.
12000 കോടി മൂല്യമുള്ള ഇലക്ടറല്‍ ബോണ്ട് എസ് ബി ഐ വിറ്റപ്പോള്‍ ഏറ്റവും കൂടുതല്‍ പണം സംഭാവന ലഭിച്ച ബിജെപി മാറിയെടുത്തത് 6060 കോടി രൂപ രൂപയുടെ ബോണ്ടുകളാണ്. തൊട്ടു പിന്നിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 1609 കോടി രൂപ മാത്രം. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് 1421 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് മാറിയെടുത്തു.
ബിആര്‍എസ്: 1214 കോടി രൂപ
ബിജെഡി: 775 കോടി രൂപ
ഡിഎംകെ: 639 കോടി രൂപ
വൈഎസ്ആര്‍ കോണ്‍ഗ്രസ്: 337 കോടി രൂപ
ടിഡിപി: 218 കോടി രൂപ
ശിവസേന: 159 കോടി രൂപ
ആര്‍ജെഡി: 72 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകള്‍.
സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ആണ് ഏറ്റവുമധികം സംഭാവന നല്‍കിയത്. 1368 കോടി രൂപ, മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപയും ക്വിക് സപ്ലൈ ചെയിന്‍ 410 കോടി രൂപയും സംഭാവന നല്‍കി. ഇഡി നടപടി നേരിടുന്ന കമ്പനികള്‍ പട്ടികയില്‍ ഇടം പിടിച്ചത് സംശയം വര്‍ദ്ധിപ്പിക്കുന്നു.
പട്ടികയില്‍ ഇടം പിടിച്ച പാകിസ്ഥാന്‍ കമ്പനി ഹബ് പവര്‍ 2019 ഏപ്രില്‍ 18 നാണ് ബോണ്ടുകള്‍ വാങ്ങിയത്. പുല്‍വാമ ആക്രമണത്തിന് ശേഷം കമ്പനി സംഭാവന നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാകിസ്ഥാന്‍ കമ്പനി ബോണ്ട് വാങ്ങിയ ദിവസം ബിജെപി, കോണ്‍ഗ്രസ് അക്കൗണ്ടുകളില്‍ പണമെത്തിയിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here