ഇലക്ടറല്‍ ബോണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറി എസ്ബിഐ

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്ബിഐ വാദം.

ALSO READ:റബ്ബര്‍ വില വര്‍ധനവിന് വഴിയൊരുങ്ങുന്നു; നിര്‍ണായക യോഗം ഈ മാസം 15ന്

ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. എസ്ബിഐ വിവരങ്ങള്‍ കൈമാറിയാല്‍ വിശദാംശങ്ങള്‍ വെള്ളിയാഴ്ച 5 മണിക്ക് മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. വിവരങ്ങള്‍ പുറത്തുവന്നാല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാകും.

ALSO READ:ഇനി പാഠപുസ്തകം എത്തിയില്ല എന്ന് ആരും പരാതി പറയില്ല; 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തി: മന്ത്രി വി ശിവന്‍കുട്ടി

കേസില്‍ സാവകാശം നല്‍കണമെന്ന എസ്ബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ ഇലക്ട്റല്‍ ബോണ്ട് വിഷയത്തില്‍ വലിയ തിരിച്ചടിയാണ് മോഡി സര്‍ക്കാരിന് കിട്ടിയത്. മാര്‍ച്ച് 15ന് അകത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News