രാജ്യത്തെ കൊള്ളയടിക്കല്‍ റാക്കറ്റാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി: രാഹുല്‍ ഗാന്ധി

രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ താഴെയിറക്കാനുമുള്ള ഫണ്ട് ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയില്‍ താനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘

ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ റാക്കറ്റ്’ എന്നാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. പദ്ധതിയിലൂടെ നേടിയ പണം രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് മോദി ഉപയോഗിച്ചതെന്നും രാഹുല്‍ പറഞ്ഞു

സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയതിന് പിന്നലെയാണ് ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കുന്ന കരാറുകളും ഇലക്ടറല്‍ ബോണ്ടുകളും തമ്മില്‍ ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

Also Read: ലൈംഗികാതിക്രമ കേസിൽ സ്‌ക്വിഡ് ഗെയിം നടന് ശിക്ഷ വിധിച്ച് കോടതി

രാജ്യത്തെ ഇഡി, സിബിഐ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ഏജന്‍സികള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആയുധങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ, മുംബൈയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പാര്‍ട്ടിയുടെ മഹാരാഷ്ട്ര ഇന്‍ചാര്‍ജ് രമേശ് ചെന്നിത്തല, എന്നിവര്‍ സഖ്യകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. അന്തിമ തീരുമാനം ശനിയാഴ്ച ശരദ് പവാറും ഉദ്ധവ് താക്കറെയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച ശേഷം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News