ഇലക്ട്രല്‍ ബോണ്ട് : ബിജെപിക്ക് മാത്രമല്ല കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; കോടികള്‍ വാങ്ങികൂട്ടിയ പാര്‍ട്ടികള്‍

ഇലക്ട്രല്‍ ബോണ്ട് വഴി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. ഇലക്ട്രല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധി വരുമ്പോള്‍ അത് ബിജെപിക്ക് തിരിച്ചടിയെന്നാണ് രാഹുല്‍ ഗാന്ധി അടക്കം പ്രതികരിച്ചത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മൊത്തം സംഭാവന നല്‍കപ്പെട്ട തുക 9,208 കോടി രൂപയാണ്. ഇതില്‍ പകുതിയിലേറെയും, അതായത് 5,270 കോടി രൂപ ലഭിച്ചത് ബിജെപിക്ക് മാത്രമായാണ്. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ, ആയിരത്തില്‍ അധികം കോടി രൂപയുമാണ്. ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ ബിജെപിയുടെ പങ്ക് 57 ശതമാനത്തിനടുത്തും, കോണ്‍ഗ്രസിന്റേതാകാട്ടെ 10 ശതമാനത്തിനടുത്തും. അതായത് ഈ പദ്ധതികൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായതെന്ന് ഈ കണക്കുകളിലൂടെ വ്യക്തം. ഇലക്ട്രല്‍ ബോണ്ടിന്റെ അനൂകൂല്യം പങ്കുപറ്റിയിട്ടുള്ള രാഹുല്‍ ഗാന്ധി, വിധിക്ക് പിന്നാവെ പറഞ്ഞത് നരേന്ദ്രമോദിയുടെ അഴിമതി പുറത്തുവന്നെന്നാണ്. എന്നാല്‍ ഈ കാലയളവില്‍ അതിനെതിരെ നിയമപോരാട്ടമോ രാഷ്ട്രീയ പോരാട്ടമോ രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ല. സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന തൃണമൂലും ഇത്തരത്തില്‍ കോടികള്‍ സമാഹരിച്ചിട്ടുണ്ട്.

ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ്; സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂര്‍ അതിരൂപത

അതേസമയം ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക വിധി. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അറിയാനുള്ള അവകാശത്തെ ലംഘിക്കാന്‍ കഴിയില്ലെന്നും ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം എന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കാന്‍ എസ്ബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 13- നുള്ളില്‍ ഈ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ALSO READ: അങ്ങനെ ആ കടമ്പയും കടക്കുന്നു; മനുഷ്യരാശിക്ക് പ്രത്യാശയുടെ പ്രഖ്യാപനവുമായി പുടിന്‍

2018ലാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. അന്നുമുതല്‍ ഇന്നുവരെ ബിജെപിക്കാണ് ഇവയെക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഈ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്ന് കണക്കുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News