‘ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്’, തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്

തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച് ആണ് വിധി പറയുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിലെ സുതാര്യത ഇല്ലായ്മ ചോദ്യം ചെയ്ത ഹരജികളിലാണ് വിധി. ബാങ്ക് അകൗണ്ട് വഴി ലഭിച്ച തുക ആയതിനാൽ സുതാര്യത ഉണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ . തെരെഞ്ഞെടുപ്പ് ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്നു ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ്/സിപിഐഎം ഉൾപ്പെടെയുള്ളവരാണ് ഹരജിക്കാർ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.

ALSO READ: ‘കർഷകരുടെ ആവശ്യത്തിൽ ഇന്ന് മന്ത്രിതല ചർച്ച’, വിജയിക്കുമോ? സമരം മൂന്നാം ദിവസത്തിലേക്ക്

അതേസമയം, അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News