ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രത്തിനും ബിജെപിക്കും വന്‍ തിരിച്ചടി നല്‍കി സുപ്രീം കോടതി; നിയമസാധുത ചോദ്യംചെയ്തതില്‍ സിപിഐഎമ്മും

ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ഏറെ സന്തോഷത്തോടെയാണ് പൊതുജനം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നുമായിരുന്നു സുപ്രീംകോടതി വിധി.

അതോടൊപ്പം 2019മുതലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്ത് സിപിഐ എമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ഡോ. ജയാ താക്കൂറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Also Read: https://www.kairalinewsonline.com/what-are-india-electoral-bonds ബിജെപിക്ക് ഗുണം ചെയ്ത ഇലക്ടറല്‍ ബോണ്ടുകള്‍; സുപ്രീംകോടതിയുടെ നിര്‍ണായക നീക്കം; എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍?

സിപിഐഎം ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരം എംജി റോഡ് എസ്ബിഐ ശാഖയാണ് ബോണ്ട് വില്‍ക്കുന്നത്. ഈ ബോണ്ടുകള്‍വഴി ഇതുവരെ ലഭിച്ച സംഭാവനയില്‍ 7580 ശതമാനത്തോളം ബിജെപിക്കാണ്. 2016ല്‍ നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെയാണ് നിയമഭേദഗതിവഴി കേന്ദ്രസര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്.

Also Read : കള്ളപണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു, ഇലക്ടറൽ ബോണ്ട് കേസിൽ ചരിത്രവിധി: സീതാറാം യെച്ചൂരി

അതേസമയം ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക വിധി. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അറിയാനുള്ള അവകാശത്തെ ലംഘിക്കാന്‍ കഴിയില്ലെന്നും ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം എന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കാന്‍ എസ്ബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 13- നുള്ളില്‍ ഈ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമീഷനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. അന്നുമുതൽ ഇന്നുവരെ ബിജെപിക്കാണ് ഇവയെക്കൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഈ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്ന് കണക്കുകളുണ്ട്.

ഇലക്ടറൽ ബോണ്ടുകൾ വഴി മൊത്തം സംഭാവന നൽകപ്പെട്ട തുക 9,208 കോടി രൂപയാണ്. ഇതിൽ പകുതിയിലേറെയും, അതായത് 5,270 കോടി രൂപ ലഭിച്ചത് ബിജെപിക്ക് മാത്രമായാണ്. കോൺഗ്രസിന് ലഭിച്ചതാകട്ടെ, 964 കോടി രൂപയും. ശതമാനക്കണക്ക് നോക്കുകയാണെങ്കിൽ ബിജെപിയുടെ പങ്ക് 57 ശതമാനത്തിനടുത്തും, കോൺഗ്രസിന്റേതാകാട്ടെ വെറും 10 ശതമാനത്തിനടുത്തും. അതായത് ഈ പദ്ധതികൊണ്ട് ആർക്കാണ് ഗുണമുണ്ടായതെന്ന് ഈ കണക്കുകളിലൂടെ വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News