ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെപ്പറ്റിച്ച് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി നടത്തിയത് 11 കോടിയുടെ തട്ടിപ്പ്

ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെപ്പറ്റിച്ച് ഇലക്ടറല്‍ ബോണ്ട് വഴി 11 കോടിയുടെ തട്ടിപ്പ് നടത്തി ബിജെപി. പത്തേക്കര്‍ കൃഷിഭൂമി അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനിക്ക് കൈമാറിയതിന് നഷ്ടപരിഹാരമായി കിട്ടിയ പണമാണ് കര്‍ഷകനില്‍ നിന്നും ബിജെപി തട്ടിയെടുത്തത്.

ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയ ബിജെപിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെ പറ്റിച്ച് 11 കോടിയുടെ ഇലക്ടരല്‍ ബോണ്ടിലൂടെ ബിജെപി പണം തട്ടിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. പത്തേക്കര്‍ കൃഷിഭൂമി അദാനി ഗ്രൂപ്പിന് കീഴിലുള്ള വെല്‍സ്പന്‍ എന്റര്‍പ്രൈസസിന് കൈമാറിയതിന് നഷ്ടപരിഹാരമായി കിട്ടിയ പണമാണ് കര്‍ഷകന് നഷ്ടമായത്. ഗുജറാത്തിലെ കച്ച് ജില്ലയില്‍ അന്‍ജാര്‍ നഗരത്തിലെ ദളിത് കര്‍ഷകനായ സവാകരാ മാന്‍വറും മറ്റ് അഞ്ച് കുടുംബാംഗങ്ങളുമാണ് തട്ടിപ്പിനിരയായത്.

Also Read : മോദിയെ ദൈവത്തെ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; വീട്ടിലെ പൂജാമുറിയില്‍ മോദിയുടെ പടം കണ്ടേക്കും: മന്ത്രി ഗണേഷ് കുമാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും സ്വകാര്യകമ്പനികളും ഉള്‍പ്പെട്ട തട്ടിപ്പില്‍ കുടുംബം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ഗുജറാത്ത് പോലീസ് തയ്യാറായില്ല. കര്‍ഷകന്റെയും ബന്ധുക്കളുടെയും പേരില്‍ 2023 ഒക്ടോബറില്‍ വാങ്ങിയ 11 കോടിയിലധികം രൂപയുടെ ഇലക്ടരല്‍ ബോണ്ട് വാങ്ങിയ ബിജെപി തൊട്ടടുത്ത ദിവസം തന്നെ 10 കോടി പണമാക്കി മാറ്റി. ബാക്കി ഒരുകോടി 14000 രൂപ ശിവസേനയും മാറ്റിയെടുത്തു.

എന്നാല്‍ ഇത്രയും വലിയ തുക അക്കൗണ്ടില്‍ ഇടുന്നത് ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുമെന്ന് വെല്‍സ്പണ്‍ കമ്പനി മാനേജര്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും പകരം അഞ്ചുവര്‍ഷംകൊണ്ട് തുക ഒന്നരയിരട്ടിയാക്കുന്ന ബോണ്ടില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. അന്‍ജാറിലെ പ്രമുഖ ബിജെപി നേതാവായ ഡാനി രജനികാന്ത് ഷായുടെ നേതൃത്വത്തില്‍ കുടുംബവുമായി നിരവധിതവണ നടത്തിയ കൂടികഴ്ചയിലൂടെ കര്‍ഷകനും കുടുംബവും ബോണ്ട് വാങ്ങാന്‍ നിര്‍ബന്ധിതരായി.

ഗുജറാത്ത് സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപന പ്രകാരം 76 കോടിക്ക് വില്‍ക്കേണ്ട ഭൂമി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ വര്‍ഷങ്ങളോളം നീണ്ട സമ്മര്‍ദ്ദത്തെ തുടര്‍ന്നുമാണ് 16 കോടിക്ക് വില്‍ക്കാന്‍ കുടുംബം സന്നദ്ധമായത്. പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലും ഗുജറാത്ത് പൊലീസ് തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News