ടൂറിസം പ്രകൃതി സൗഹൃദം; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ്

മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു. 20 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫാമിലി ബോട്ടാണിത്. ടൂറിസം മേഖല പരമാവധി പ്രകൃതി സൗഹാര്‍ദം ആക്കുന്നതിന്റെ ഭാഗമായാണ് ഡീസലില്‍ പ്രവര്‍ത്തിച്ചിരുന്ന ബോട്ട് ഇലക്ട്രിക് ആക്കിയത്.

ALSO READ: ആലുവയിലെ വീട്ടില്‍ നിന്ന് നാല്‍പ്പത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികള്‍ പിടിയില്‍

മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് മാട്ടുപ്പെട്ടി. അണക്കെട്ടിലെ ബോട്ടിംഗ് ആണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചത്.ഓസ്ട്രിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത 4 ബാറ്ററികളാണ് ബോട്ടില്‍ ഉപയോഗിക്കുന്നത്.ഒറ്റ ചാര്‍ജില്‍ 4 മണിക്കൂര്‍ പ്രവര്‍ത്തിക്കും. 50 ലക്ഷം രൂപ ചെലവിട്ട് വൈദ്യുത എന്‍ജിനും ബാറ്ററികളും ഇറക്കുമതി ചെയ്താണ് ഹൈഡല്‍ ടൂറിസം അധികൃതര്‍ ഡീസലില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമിലി ബോട്ട് ഇലക്ട്രിക് ബോട്ടാക്കി മാറ്റിയത്.

ALSO READ: ഐ.ഐ.ടി പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ മേയ് 26-ന്

ഒരു ദിവസം 12 ട്രിപ്പുകള്‍ നടത്താന്‍ കഴിയും. 20 പേര്‍ക്ക് 2000 രൂപയാണ് നിരക്ക്. വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന ശബ്ദമലിനീകരണം, ഡീസല്‍ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ ഇലക്ട്രിക് ബോട്ട് സര്‍വീസില്‍ ഉണ്ടാകില്ല.ബോട്ടുകളുടെ അമിത ശബ്ദം ആനകളുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുന്നുവെന്ന കാരണത്താല്‍ ഹൈക്കോടതി ആനയിറങ്കലിലെ ബോട്ട് സവാരി നിരോധിച്ചിരുന്നു. ആനകളുടെ വിഹാരകേന്ദ്രമായ മാട്ടുപ്പെട്ടിയിലും സമാന സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബോട്ട് സര്‍വീസ് തുടങ്ങിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News