നഷ്ടം താങ്ങാനാവുന്നില്ല; ബെംഗളൂരു വിമാനത്താവള റൂട്ടിൽ ഇനി വോൾവോ ബസിനു പകരം ഇലക്ട്രിക്ക് ബസുകൾ

volvo buses

വോൾവോ ബസുകൾ നഷ്ടത്തിലായതിനെത്തുടർന്ന് വൈദ്യുതബസുകള്‍ ഇറക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് വോള്‍വോ ബസുകള്‍ക്ക് പകരമായി വൈദ്യുതബസുകള്‍ കൊണ്ടുവരുന്നത്. അടുത്ത മാസത്തോടെയാണ് വിമാനത്താവള റൂട്ടിൽ വൈദ്യുത ബസുകള്‍ ഇറക്കാൻ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ലക്ഷ്യമിടുന്നത്. വോള്‍വോ ബസുകള്‍ നഷ്ടത്തിലാകുന്നതിന്റെ പിന്നാലെയാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്.

വോള്‍വോ ബസ് സര്‍വീസ് വർഷങ്ങളായി തുടരുന്നുണ്ടെങ്കിലും ബിഎംടിസിക്ക് ഇതൊരു ബാധ്യതയായിരുന്നു. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം തന്നെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന ചെലവും കുറയ്ക്കാന്‍ വൈദ്യുത ബസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക. അതിനൊപ്പം, കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിഎംടിസി വൈദ്യുതി ബസുകള്‍ ഇറക്കുന്നത്. വോള്‍വോ ബസുകള്‍ക്ക് പകരമായി പുതിയ 320 എസി വൈദ്യുതി ബസുകളാണ് ബിഎംടിസി പുറത്തിറക്കുന്നത്.

സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ പൊതുഗതാഗതത്തിലേക്കുള്ള മാറ്റം അടയാളപ്പെടുത്തുന്ന രീതിയിലാണ് ഈ ബസുകള്‍ പുറത്തിറക്കുന്നത്. അശോക് ലെയ്ലാന്‍ഡാണ് വൈദ്യുത ബസുകള്‍ ലഭ്യമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News