ഇനി തലസ്ഥാനത്ത് ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിൽ കറങ്ങാം

ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ നഗരകാഴ്ചകൾ കാണാം. രണ്ട് ബസാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയത്. ഈ ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനനാഗരിയിലെത്തിയത്. ഈ മാസം അവസാനമായിരിക്കും നവകേരള ബസിന്റെ നിറത്തിലുള്ള ബസ് ട്രയൽ റൺ നടത്തി സർവീസ് തുടങ്ങുക.

ALSO READ: പോളിടെക്‌നിക്കിലെ വിദ്യാർഥികൾ നിർമിച്ച ഓട്ടോറിക്ഷകൾ പുറത്തിറക്കി; മന്ത്രി ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു

മുംബൈയില്‍ നിന്നാണ് ഗംഭീരമായി രൂപകല്‍പ്പന ചെയ്ത ഡബിൾ ഡക്കർ ബസ് എത്തിയത്. സൗകര്യപ്രദമായ സീറ്റിംഗ് പ്രത്യേകതയുള്ള ബസിലിരുന്ന് യാത്രക്കാര്‍ക്ക് ടിവിയും കാണാം പാട്ടും കേള്‍ക്കാം. അഞ്ച് ക്യാമറകളാണ് ബസിനകത്തുള്ളത്. 30 സീറ്റുകൾ താഴെയും 35 സീറ്റുകൾ മുകളിലുമാണ് ഉള്ളത്. ബസിലേക്ക് കയറാൻ മുന്‍പിലൂടെയും പിന്നിലൂടെയും രണ്ട് വഴികളാണുള്ളത്.

ALSO READ: നിങ്ങള്‍ ടൂറിലാണോ? യാത്രയ്ക്കിടയില്‍ കഴിക്കാം വാഴയ്ക്ക ഉപ്പേരി, ഈസി റെസിപി

മുഴുവന്‍ നഗര കാഴ്ചകളും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മുകളിലത്തെ നില തുറന്നുകിടക്കുകയാണ്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ബസ് സഞ്ചരിക്കുന്നതായിരിക്കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഉടമസ്ഥതയിലാണ് ബസ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്. ഇലക്ട്രിക് ബസുകളുടെ വിജയമാണ് ബജറ്റ് ടൂറിസത്തിനും ഈ ബസ് ഉപയോഗിക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News