ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

ശക്തമായി വീശി അടിച്ച കാറ്റിൽ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിങ്കളാഴ്ച വൈകിട്ട് പടഹാരത്തിൽ പടിയ്ക്ക് സമീപത്തായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസ്സിന് മുകളിലാണ് പോസ്റ്റ് ഒടിഞ്ഞുവീണത്. പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറുമരവും റോഡിലേക്ക് വീണു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് പോസ്റ്റ് ബസ്സിന് മുകളിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News