ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില വര്‍ധിക്കുന്നു, 32,000 രൂപ വരെ ഉയര്‍ന്നു

ജൂണ്‍മാസം മുതല്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വര്‍ധിച്ചിരിക്കുകയാണ്. പല കമ്പനികളും 18 ശതമാനത്തോളമാണ് വില കൂട്ടിയത്. വൈദ്യുതവാഹന നിര്‍മാതാക്കള്‍ക്കുള്ള സബ്‌സിഡിയില്‍ കുറവ് വരുത്തിയതാണ് വില വര്‍ധനയ്ക്ക് കാരണം.

ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ 28 ശതമാനം വിഹിതവുമായി മുന്നില്‍നില്‍ക്കുന്ന ഒല ഇലക്ട്രിക്കിന്‍റെ  വിവിധ മോഡലുകളുടെ വില 15,000 രൂപ വീതമാണ് കൂട്ടുന്നത്. ഇതോടെ എസ് 1 പ്രോയുടെ വില 1.25 ലക്ഷം രൂപയില്‍ നിന്ന് 1.40 ലക്ഷമായും എസ് 1 -ന് 1.15 ലക്ഷം രൂപയില്‍ നിന്ന് 1.30 ലക്ഷമായും ഉയരും. ഏഥര്‍ എനര്‍ജിക്ക് സബ്സിഡി കുറയുന്നതോടെ ഒരു വാഹനത്തിന് ശരാശരി 32,500 രൂപയുടെ ആഘാതമാണുണ്ടാകുക.

ടി.വി.എസ്. മോട്ടോര്‍ കമ്പനി വാഹനങ്ങളുടെ പതിപ്പനുസരിച്ച് 17,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് വില കൂടുക. അതേസമയം, സബ്‌സിഡി കുറച്ചാലും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്.

2016-ല്‍ ഇന്ത്യയിലെ മൊത്തം വാഹനവില്‍പ്പനയുടെ 78 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. എന്നാല്‍, 2020 മുതല്‍ തുടര്‍ച്ചയായ വിലവര്‍ധന കാരണം ഈ വിഹിതം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 72 ശതമാനമായി കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News