കറണ്ട് പോയപ്പോള്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈനില്‍ തട്ടി: അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു

മ‍ഴയത്ത് കറണ്ട് പോയപ്പോള്‍ സര്‍വീസ് ലൈനില്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് തട്ടിയ മകനും രക്ഷിക്കാന്‍ ചെന്ന സഹോദരിക്കും അമ്മയ്ക്കും ദാരുണാന്ത്യം. കന്യാകുമാരിയിലാണ് സംഭവം. ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്.

മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു.

ALSO READ: ചന്ദ്രനില്‍ വീണ്ടും രാവ് എത്തി, ആദ്യ രാത്രിയിലുറങ്ങിയ ചന്ദ്രയാനെ ഉണര്‍ത്താന്‍ ശ്രമം തുടരും

കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. ഇതോടെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്രയ്ക്കും മക്കളെ  രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു വീ‍ഴുകയായിരുന്നു. മൃതദേഹങ്ങൾ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: കനത്ത മഴ: തിരുവനന്തപുരം ജില്ലയിലും കോട്ടയം നഗരസഭിയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി; പിഎസ് സി കായികക്ഷമതാ പരീക്ഷ മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News