ഇലക്ട്രിക് വാഹനങ്ങള്‍ വമ്പന്‍ ഹിറ്റ്; ഏറ്റവും കൂടുതല്‍ വില്‍പ്പന ഈ സംസ്ഥാനങ്ങളില്‍!

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വാഹന പ്രേമികളുടെ മനസ് കീഴടക്കിയിരിക്കുകയാണ്. ചെലവ് കുറവ്, പരിസ്ഥിതി സൗഹാര്‍ദ്ദമായ പ്രത്യേകത എന്നിവയൊക്കെയാണ് വൈദ്യുത വാഹനങ്ങളെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വൈദ്യുത കാറുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.’

ALSO READ:പല്ല് വേദനയാണോ പ്രശനം? നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വിറ്റഴിക്കുന്നത് മഹാരാഷ്ട്രയാണ്. തൊട്ടുപിന്നിലായി കേരളവും ഗുജറാത്തും കര്‍ണാടകയുമാണ്. 2023-ല്‍ ആകെ വിറ്റഴിഞ്ഞ 82,000 ഇലക്ട്രിക്ക് കാറുകളില്‍ 35 ശതമാനവും കേരളം, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ധിച്ചതും, ചാര്‍ജിംഗ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വളര്‍ച്ചയുമാണ് ഈ സംസ്ഥാനങ്ങളില്‍ വൈദ്യുത കാര്‍ വില്‍പ്പന കൂട്ടാന്‍ ഇടയാക്കിയ പ്രധാന കാരണമെന്ന് വാഹനപ്രേമികള്‍ പറയുന്നു.

ALSO READ:ഇലക്ട്രൽ ബോണ്ട് വഴി 90 ശതമാനം പണവും പോയത് ബിജെപിയിലേക്ക്: ബിനോയ് വിശ്വം എംപി

ഇന്ത്യയിലെ മൊത്തം വൈദ്യുത കാര്‍ വിപണിയില്‍ കേരളത്തിന്റെ വിപണി വിഹിതം 13.2 ശതമാനമാണ്. ടാറ്റാ മോട്ടോഴ്‌സ്, കോമെറ്റ്, ഇസഡ്.എസ് ഇവി, എംജി മോട്ടോഴ്‌സ്, ഹ്യുണ്ടായ് എന്നിവയാണ് ഇ.വി ശ്രേണിയിലെ പ്രധാനപ്പെട്ടവര്‍. വൈദ്യുത വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഏറെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ പുതിയ കമ്പനികളും ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ സജ്ജമാകുന്നുവെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News