ഫ്രണ്ട്‌സ് – അക്ഷയ കേന്ദ്രം എന്നിവിടങ്ങള്‍ വഴി വൈദ്യുതി ബില്‍ സ്വീകരിക്കില്ല

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് ഇവ വഴി വൈദ്യുതി ബില്‍ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിര്‍ത്തലാക്കി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതിബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി.

ALSO READ: അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവില്‍, 10 വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുമായി കഴിഞ്ഞവര്‍ക്ക് പുതുജന്മം: മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി

നിലവില്‍ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബില്‍ അടയ്ക്കാനുള്ള നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News