വിവിധ മുദ്രാവാക്യങ്ങളുയര്‍ത്തി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരം തുടരുകയാണ്. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം വൈദ്യുതി ഭവന്‍ തൊഴിലാളികള്‍ വളഞ്ഞത്. പ്രതിഷേധം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് മേഴ്‌സികുട്ടി അമ്മ, സിഐടിയു സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
22.10.2024ല്‍ മാനേജ്‌മെന്റും അംഗീകൃതസംഘടനയും നിയമനത്തിന് സംയുക്തമായി തീരുമാനിച്ച എണ്ണം നിയമനം പി. എസ്. സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക. 22-10-2024 ല്‍ തീരുമാനിച്ച പ്രകാരം ആശ്രിത നിയമനം നടത്തുക. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുവാന്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനം നടത്തുക.
4, ഉപഭോക്താക്കള്‍ക്ക് തടസരഹിത സേവനം നല്‍കുവാന്‍ കോടതിയലഷ്യ കേസ് തീര്‍പ്പാക്കി വര്‍ക്കറില്‍ നിന്നും ലൈന്‍മാന്‍ പ്രൊമോഷന്‍ നടത്തുക. ഗുണമേന്മയുള്ള സാധന സാമഗ്രികള്‍ സമയബന്ധിതമായി വിതരണം ചെയ്യുക. ശമ്പള പരിഷ്‌ക്കരണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക.
കരാര്‍ തൊഴിലാളി ബില്ലുകള്‍ യഥാസമയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( ഇഇഎഫ്‌ഐ ) തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിത കാല സമരത്തിന്റെ ആറാം ദിവസം 1500 തൊഴിലാളികള്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്തു.
കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അസി. സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇന്ദിര സ്വാഗതവും കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷയാവതരണവും നടത്തി.
സിഐടിയു സംസ്ഥാന ഭാരവാഹികളായ സികെ ഹരികൃഷ്ണന്‍, അഡ്വ പി സജി, നെടുവത്തൂര്‍ സുന്ദരേശന്‍ ഇഇഎഫ്‌ഐ ദേശീയ നേതാവ് എംജി സുരേഷ്‌കുമാര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പി കെ പ്രമോദ്, അജിത സി, രഘുനാഥ് കെ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ നന്ദകുമാര്‍, ഷൈന്‍ രാജ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോ. ജനറല്‍ സെക്രട്ടറി സിബു എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here