എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു.മുടങ്ങിയത് ജനറേറ്റര്‍ തകരാറു മൂലമെന്ന് എസ് എ ടി അധികൃതര്‍.ഐസിയുവില്‍ ഉള്‍പ്പെടെ സുരക്ഷിതമെന്നും അധികൃതര്‍.
താൽക്കാലിക ജനറേറ്റർ സംവിധാനം ഒരുക്കിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗവും കെഎസ്ഇബി വിഭാഗ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്നം പരിഹരിച്ചത്. രോഗികളുടെ ബന്ധുക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് എസ്.ടി. സൂപ്രണ്ട് പറഞ്ഞു. ആശങ്കപ്പെടുത്തുന്ന വാർത്തകൾ നൽകരുതെന്നും അധികൃതർ വ്യക്തമാക്കി. പെട്ടെന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News