സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.40 യൂണിറ്റിനു താഴെ ഉള്ളവർക്ക് ചാർജ് വർദ്ധനവ് ബാധകമല്ല.
നിരക്ക് വർദ്ധനവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല.37 പൈസ വർദ്ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ശുപാർശ.
എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തില്ല.സമ്മർ താരിഫ് വർധന ആവശ്യം അംഗീകരിചിട്ടില്ല.ചെറുകിട വ്യവസായികൾക്ക് പകൽ 10% ഇളവ് ലഭിക്കുന്നതായിരിക്കും. മാത്രമല്ല കാർഷിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധനവ് 5 പൈസ മാത്രമായിരിരക്കും. വൈദ്യുതി മീറ്റർ വാടകയും വർദ്ധിപ്പിക്കില്ല.
ALSO READ; യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റി ഭാര്യ; വയനാടിന് ധനസഹായം നല്‍കി
അതേസമയം വൈദ്യുതി വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പുമായി കെഎസ്ഇബി. ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഐഎഎസും കേന്ദ്ര പവര്‍ സെക്ടർ സ്‌കില്‍ കൗണ്‍സില്‍ സിഇഒ വികെ. സിംഗും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാര്‍ക്ക് 12 ദിവസം നീളുന്ന 90 മണിക്കൂര്‍ സുരക്ഷാ പരിശീലനം ലഭ്യമാക്കും. ഈ മാസം ആരംഭിക്കുന്ന സുരക്ഷാ പരിശീലനത്തിന്റെ ആദ്യ ഘട്ടം ആറുമുതല്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
ENGLISH NEWS SUMMARY: Electricity rates have increased in the state. The increase is 16 paise per unit. The charge increase is not applicable for those who have less than 40 units.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here