നിരക്ക് പരിഷ്ക്കരണം, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തി. നാലു മേഖലകളായാണ് തെളിവെടുപ്പ് നടത്തിയത്. ഇതിലുള്ള അവസാന പൊതുതെളിവെടുപ്പ് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ ജോസ്, അംഗങ്ങളായ ബി പ്രദീപ്, എ.ജെ വിൽ‌സൺ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലും തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങളും തൽപരകക്ഷികളും തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ സമർപ്പിച്ചു. തെളിവെടുപ്പിൽ ഉപഭോക്താക്കൾ, വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് വർദ്ധന ഒഴിവാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഗ്രീൻ താരിഫ് പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പരാതികളും കമ്മീഷൻ കേട്ടു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ താരിഫ് പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രസന്റേഷനുകളും നടന്നു. കമ്മീഷൻ അംഗങ്ങളായ ബി പ്രദീപ്,അഡ്വക്കേറ്റ് എ ജെ വിൽസൺ, കമ്മീഷൻ സെക്രട്ടറി സി ആർ സതീഷ് ചന്ദ്രൻ, ടെക്നിക്കൽ കൺസൾട്ടന്റ് പി വി ശിവപ്രസാദ്, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രതിനിധികൾ, സംസ്ഥാന പുനരുപയോഗ ഊർജ്ജ സംരംഭക പ്രതിനിധികൾ, ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കൺസംഷൻ അസോസിയേഷൻ പ്രതിനിധികൾ, കേരള ടെലിവിഷൻ അസോസിയേഷൻ പ്രതിനിധികൾ,തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration