ആന്ധ്രയിൽ മൃതദേഹം ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോകവെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ കുപ്പത്ത് വയോധികയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേർ വെള്ളിയാഴ്ച വൈദ്യുതാഘാതമേറ്റ് മരിച്ചു. ചിറ്റൂർ ജില്ലയിലെ തമ്പിഗാനിപള്ളി ഗ്രാമത്തിലെ 65 വയസ്സുള്ള റാണി എന്ന വയോധികയുടെ അന്തിമ ചടങ്ങുകൾക്കായി മൃതദേഹം കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് ശ്മശാനഭൂമിയിലേക്ക് ചുമന്നുകൊണ്ടുപോകവെയാണ് ദുരന്തമുണ്ടായത്.

റാണിയുടെ മൃതദേഹം ചുമന്ന നാല് പേർ താഴ്ന്ന ഹൈ ടെൻഷൻ ഇലക്ട്രിക് കേബിളിൽ ചവിട്ടുകയും അവർക്ക് ഷോക്ക് ഏൽക്കുകയും ചെയ്തു. വൈദ്യുതാഘാതമേറ്റ മൂന്ന് മരിച്ചു. ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു.

മുനേപ്പ, തിരുപ്പതി, രവീന്ദ്രൻ എന്നിവരാണ് മരണമടഞ്ഞത്, കുപ്പം പൊലീസ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തി പ്രാപിക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News