പ്രതിരോധ മേഖലക്ക് കരുത്ത് പകർന്ന് കെല്‍ട്രോണ്‍. കെല്‍ട്രോണിൽ നിര്‍മ്മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി രാജീവിന്‍റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഈ സാമ്പത്തിക വർഷം കെൽട്രോൺ ആയിരം കോടി വിറ്റുവരവ് കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ 100 ദിന പരിപാടിയുടെ വേളയിൽ തന്നെ രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ നിർമിച്ചു കൊണ്ട് കെൽട്രോൺ ചരിത്രം സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.
ALSO READ; യുജിസി 2024 നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; കൂടുതൽ വിവരങ്ങൾ
കൊച്ചി മണ്‍സൂണ്‍ എംപ്രസ്സ് ഹോട്ടലില്‍ നടന്ന പരിപാടിയിലാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം നടത്തിയത്. കെല്‍ട്രോണ്‍ നിര്‍മിച്ച സോണാര്‍ പവര്‍ ആംപ്ലിഫയര്‍, മരീച് സോണാര്‍ അറേ, ട്രാന്‍സ്ഡ്യൂസര്‍ ഇല മെന്റ്‌സ്, സബ്മറൈന്‍ എക്കോ സൗണ്ടര്‍, സബ്മറൈന്‍ കാവിറ്റേഷന്‍ മീറ്റര്‍, സോണാര്‍ ട്രാന്‍സ്മിറ്റര്‍ സിസ്റ്റം, സബ് മറൈന്‍ ടൂവ്ഡ് അറേ ആന്റ് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റം എന്നിവയാണ് കൈമാറിയത്.അതോടൊപ്പം, പ്രതിരോധ മേഖലയിലെ മൂന്ന് പ്രധാന ഓര്‍ഡറുകളും കെല്‍ട്രോണിന് ലഭിച്ചു.
ALSO READ; ഹമാസിന്റെ പുതിയ മേധാവി യഹ്‌യ സിന്‍വാറും കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേല്‍
ഈ സാമ്പത്തിക വർഷം കെൽട്രോൺ ആയിരം കോടി വിറ്റുവരവ് കൈവരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന്റെ 100 ദിന പരിപാടിയുടെ വേളയിൽ തന്നെ രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ നിർമിച്ചു കൊണ്ട് കെൽട്രോൺ ചരിത്രം സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ – ഇലക്ട്രോണിക്സ് എക്കോ സിസ്റ്റം കേരളത്തില്‍ വികസിപ്പിക്കുന്നതിന് നടപദികളുമായി മുന്നോട്ടുള്ള പാതയിലാണ് കെല്‍ട്രോണ്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here