ചാലക്കുടിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു ആക്രമണം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ആക്രമണം നടന്നത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്.ഷൂട്ടിംഗിന് വേണ്ടി ആളുകളുമായി ലൊക്കേഷനിലേക്ക് വരുന്ന വഴിയായിരുന്നു ആക്രമണം. കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനം ആക്രമിച്ചത്.
also read:ഷൊർണൂരിൽ കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം വയനാട്ടിലെ അമരക്കുനിയിൽ വളർത്തുമൃഗ വേട്ട തുടർന്ന് നാട്ടിലിറങ്ങിയ കടുവ. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വളർത്തുമൃഗത്തെ കടുവ ആക്രമിച്ച് കൊന്നു. പുൽപ്പള്ളി ആടികൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്‍റെ ആടിനെയാണ് കൊന്നത്. വീട്ടുകാർ ബഹളം വച്ചതോടെ ആടിനെ ഉപേക്ഷിച്ച് കടുവ ഓടി രക്ഷപ്പെട്ടു. ഇന്നലെ കടുവയെ കണ്ട സ്ഥലത്ത് നിന്ന് ഒന്നരകിലോമീറ്ററോളം അകലെയാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here