ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

ഏത് ആനയാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ചക്കക്കൊമ്പൻ ശങ്കര പാണ്ഡ്യ മേട്ടിൽ ആയിരുന്നതിനാൽ മറ്റേതെങ്കിലും കാട്ടാന ആവാനാണ് സാധ്യത എന്നാണ് നാട്ടുകാരുടെ അനുമാനം.

അതേസമയം ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെത്തിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ തമി‍ഴ്നാട്ടില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

മേഘമലയ്ക്ക് സമീപത്തുള്ള തമിഴൻകാട് ഉൾവനത്തിലാണ് കൊമ്പനെ കണ്ടെത്തിയത്. ഇതോടെ ഈ മേഖലയില്‍ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News