കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമെന്ന് സമീപവാസികള്‍ പറയുന്നു. എല്‍ദോസ് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയെന്നാണ് സൂചന. ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ്.
എല്‍ദോസിനൊപ്പം ഉണ്ടായിരുന്നയാള്‍ തലനാരിടയ്ക്കാണ് രക്ഷപെട്ടത്. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞാണ് പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
ALSO READ: നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും
വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ആവശ്യം. . മൃതദേഹം ഇപ്പോഴും വഴിയില്‍ കിടക്കുകയാണ്. സ്ഥിരമായി ആളുകള്‍ നടക്കുന്ന വഴിയിലാണ് ആക്രമണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here