ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; സംഭവം കോഴിക്കോട്

കോഴിക്കോട് കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെ ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ച ശേഷം ആക്രമാസക്തനാവുകയായിരുന്നു. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. ക്ഷേത്ര ഭണ്ഡാരം തകർത്തശേഷം ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ച ആന മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളും തകർത്തു. ഫയർഫോഴ്സും എലിഫൻ്റ് സ്ക്വാഡിന്റെയും പരിശ്രമത്തിൻ്റെ ഫലമായാണ് ഏറെ വൈകി ആനയെ തളക്കാൻ സാധിച്ചത്.

Also Read; യാത്രയ്ക്കിടെ നെഞ്ചുവേദന: ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം കെഎസ്ആർടിസി ഡ്രൈവർ മരണത്തിന് കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News