തൃശ്ശൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം, തോട്ടം തൊഴിലാളിക്ക് പരുക്ക്

തൃശ്ശൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. പാലപ്പിള്ളി കുണ്ടായി റബ്ബർ എസ്റ്റേറ്റിലെ വാച്ചറായ അയ്യപ്പന് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് കാട്ടാനകൾ റബ്ബർഎസ്റ്റേറ്റിൽ എത്തിയത്.
നാല് കാട്ടാനകളാണ് തിങ്കളാഴ്ച ഉച്ചയോടെ റബ്ബർ തോട്ടത്തിലേക്ക് ഓടിയെത്തിയത്. ആനകൾ വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ ആനകളിൽ ഒരെണ്ണം തുമ്പികൊണ്ട് അയ്യപ്പനെ അടിക്കുകയായിരുന്നു. കൈക്കും മുഖത്തും പരുക്കേറ്റ ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ALSO READ: സച്ചിനൊപ്പം എത്താന്‍ ഇനി രണ്ടു സെഞ്ച്വറി മാത്രം; 13,000 ക്ലബില്‍ കോഹ്ലി

തോട്ടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് അയ്യപ്പനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം പാലപ്പിള്ളി പ്രദേശത്ത് 25 ഓളം കാട്ടാനകൾ ഇറങ്ങി ഭീതി പരത്തിയിരുന്നു. ഇന്നലെ അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെടുകയും മറ്റൊരു വാച്ചർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്തകാലത്തായി കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങി ഭീതി പരത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. വനപാലകർ ഇടപെട്ട് ആനകളെ കാടുകയറ്റാൻ ആവശ്യമായ നടപടികൾ എടുക്കണം എന്നാണ് നാട്ടുകാരും തോട്ടം തൊഴിലാളികളും ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News