തൃശൂരിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടു

തൃശൂർ തൃപ്രയാർ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആന വിരണ്ടോടി. പുതുർ കോവിൽ പാർത്ഥ സാരഥിയെന്ന ആനയാണ് ഇടഞ്ഞോടിയത്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഇടഞ്ഞ ആന രണ്ട് കാറുകളും, ഒരു ടെംപോ ട്രാവലറും പൂർണ്ണമായും മറ്റ് രണ്ടു വാഹനങ്ങൾ ഭാഗികമായും തകർത്തു.

Also Read; കോടതിയിൽ ഹാജരാക്കാനെത്തിയ പ്രതിയെ വെടിവെച്ചു കൊന്നു ; സംഭവം പോലീസിന്റെ കൺമുന്നിൽ

അയ്യപ്പ ഭക്തൻമാരുമായി എത്തിയ ട്രാവലറുകളാണ് തകർന്നത്. വഴിവാണിഭ കച്ചവടം നടത്തിയിരുന്ന കടയും തകർത്തു. പിന്നീട് പത്മപ്രഭ ഓഡിറ്റോറിയത്തിൻ്റെ ഗ്രൗണ്ടിൽ നിലയുറപ്പിച്ച ആന ഒന്നര മണിക്കൂറോളം ഭീതി പരത്തി. ത്യശൂരിൽ നിന്നും എലിഫൻ്റ് സ്ക്വാഡ് എത്തി വടം കെട്ടിയാണ് ആനയെ അഞ്ചരയോടെ തളച്ചത്. പ്രവീൺ, മഹേഷ്, മുരളി എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ തളച്ചത്.

Also Read; മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News