നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു; രക്ഷപ്പെട്ടോടി യാത്രക്കാര്‍

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാര്‍ ഓടി മറ്റ് വാഹനങ്ങളുടെ മറവില്‍ നിന്നതിനാല്‍ അപകടം ഒഴിവായി.

രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കാറില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. പട്ടാമ്പി സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്.

Also Read : ഇടിമിന്നലോട് കൂടിയ മഴ ; തമിഴ്‌നാട്ടില്‍ 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി

കാടിറങ്ങി വരുന്ന ആനയെ കണ്ട് ഇവര്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം അവിടെ നിന്ന ശേഷമാണ് കാട്ടാന കാടുകയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News