എഴുന്നെള്ളിപ്പിനെത്തിച്ച ആന ഇടഞ്ഞോടി; ഒഴിവായത് വന്‍ ദുരന്തം

കണയം ശ്രീ കുറുംബക്കാവില്‍ എഴുന്നെള്ളിപ്പിനായി എത്തിച്ച ആന ഇടഞ്ഞോടി. കണയം സെന്ററില്‍ നിന്ന് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത കടന്ന ആന തിരിഞ്ഞോടുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെയാണ് ആന ഓടിയതെങ്കിലും ആരെയും ഉപദ്രവിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ALSO READ:ഭക്ഷ്യ വിഷബാധയെന്ന് പ്രാഥമിക നിഗമനം; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ആന ഇടഞ്ഞോടിയതോടെ പിറകെ നടന്നവരും പൂരം ആസ്വദിക്കാനെത്തിയവരും പരിഭ്രാന്തരായി. ഓടുന്നതിനിടെ പലരും ആനയുടെ മുന്നില്‍ വീണെങ്കിലും ആന ആരെയും ഉപദ്രവിച്ചില്ല. ആനപ്പുറത്തുണ്ടായിരുന്നവരില്‍ ഒരാള്‍ താഴേക്ക് വീണെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അല്‍പസമയത്തിനകം തന്നെ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രണത്തിലാക്കി.

ആന ഇടഞ്ഞോടുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ പലര്‍ക്കും ചെറിയ പരിക്കുണ്ട്. ചീരോത്ത് രാജീവ് എന്ന ആനയാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ഈ ആനയെ പാപ്പാന്‍മാര്‍ അടിക്കുകയായിരുന്നു. ഇത് കണ്ട് പേടിച്ചാണ് ചിറക്കല്‍ പരമേശ്വരന്‍ എന്ന ആന ഇടഞ്ഞോടിയതെന്നാണ് വിവരം.

ALSO READ:എനിക്ക് എന്നെ കുറിച്ച് നല്ല മതിപ്പുണ്ട്; നസ്‌ലെനായി ഫഹദും മമിതയായി നസ്രിയയും: വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News