കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. പാലക്കാട് കല്ലടിക്കോട് തച്ചമ്പാറ മീന്‍വല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജുവിനാണ് ആനയുടെ ചവിട്ടേറ്റത്.
വീടിന്റെ വാതിൽ തകർക്കാൻ ആന ശ്രമിക്കുന്നതു കണ്ട് പുറത്തേക്ക് ഓടിയപ്പോഴാണ് സഞ്ജുവിനെ ആന ആക്രമിച്ചത് എന്നാണ് വിവരം. ആന തുമ്പിക്കൈ കൊണ്ടു പിടിച്ച് ചവിട്ടുകയായിരുന്നു.
ആളുകള്‍ ഒച്ചവെച്ചതോടെയാണ് കാട്ടാന പിന്തിരിഞ്ഞ് പോയത്. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here