അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന

തൃശൂർ അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ കാട്ടാന പാഞ്ഞടുത്തു. മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസിന് നേരെ ആയിരുന്നു കാട്ടാനയുടെ പരാക്രമം. അര മണിക്കൂറോളം റോഡിനു നടുവിൽ നിലയുറപ്പിച്ച ആന വനപാലകരെത്തിയ ശേഷമാണ് മാറിയത്.

Also Read; ‘ഈ ആയിഷാൻ്റെ പിന്നാലെയുള്ള ആ നടത്തം അങ്ങ് നിർത്തിയേക്ക്, അത് പ്രശ്‌നാവും’, തട്ടത്തിൻ മറയത്തിലെ ആ മാസ് സീനിലുള്ളത് സുഷിനോ? മറുപടി

ആന മാറിയതിന് പിന്നാലെ മുന്നോട് എടുത്ത ബസിന് നേരെ ആന വീണ്ടും ഓടിയടുത്തെങ്കിലും ബസ് വേഗത്തില്‍ പോയതോടെ ആന പിന്തിരിഞ്ഞു. ആനയുടെ ശല്യം വര്‍ദ്ധിച്ചതോടെ വനപാലകര്‍ പട്രോളിംങ്ങ് ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ കൂടുതൽ ശ്രദ്ധിക്കണമന്നും വനപാലകര്‍ മുന്നറിയിപ്പു നൽകി.

Also Read; താഴെ വീണ ട്രൈപോഡ് എടുക്കാൻ ശ്രമം; യുവഡോക്ടർ ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News