ചെരുപ്പൂരി ഉപദ്രവിക്കാൻ നോക്കി, യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വീഡിയോ

വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത് എന്ന് ഏവർക്കും അറിയാം. പക്ഷെ പലപ്പോഴും ഇത് ലംഘിക്കുന്നത് അപകടങ്ങൾ വരുത്തിവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു കാട്ടാനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ALSO READ: ഐഎഫ്എഫ്കെയിൽ എങ്ങനെ സിനിമകൾ ബുക്ക് ചെയ്യാം? റിസർവേഷൻ വെള്ളിയാഴ്ച മുതൽ ആരംഭിക്കും

അസമിലെ ഗോലാഘട്ട് ജില്ലയിലാണ് സംഭവം. കാട്ടാനയെ നാട്ടുകാര്‍ ചേര്‍ന്ന് ചെരുപ്പ് ഓങ്ങി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. അരിശം സഹിക്ക വയ്യാതെ കാട്ടാന യുവാക്കൾക്കരികിലേക്ക് പാഞ്ഞടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപ്പേരാണ് കമ്മന്റ് ചെയ്തിരിക്കുന്നത്. അനന്തരഫലങ്ങള്‍ അറിഞ്ഞിട്ടും എന്തിനാണ് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നത് എന്ന തരത്തിലുള്ള കമ്മന്റുകളാണ് വന്നിരിക്കുന്നത്.

ALSO READ: സിറോ മലബാര്‍ അധ്യക്ഷ പദവി ഒഴിഞ്ഞ് മാര്‍ ജോര്‍ജ് ആലഞ്ചേരി ; സഭയില്‍ നിര്‍ണായക മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News