നടത്തത്തിനിടയിൽ വനപാലകനെ ആന ചവിട്ടി; തേക്കടിയിൽ പ്രഭാത സവാരി നിരോധിച്ചു

തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ആക്രമിച്ചു. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനെയാണ് (38) ആന ചവിട്ടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ തേക്കടി ബോട്ട് ലാൻഡിംഗിനു സമീപം പ്രഭാത നടത്തത്തിനിറങ്ങിയ റോബിൻ ആനയുടെ മുൻപിൽ പെടുകയായിരുന്നു.

റോബിൻ്റെ പരുക്ക് ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ചികിത്സക്കായി ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തേക്കടിയിൽ പ്രഭാത നടത്തവും, സൈക്കിൾ സവാരിയും താത്ക്കാലികമായി നിരോധിച്ചു.

അതേ സമയം; കമ്പത്ത് അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ പരുക്കേറ്റ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാൽരാജ് (57) മരണപ്പെട്ടു. ഇന്ന് പുലർച്ചെ 7 മണിയോടെയായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News