കോതമംഗലത്ത് റബ്ബര്‍ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

എറണാകുളം കോതമംഗലത്ത് റബ്ബര്‍ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം. പൂയംകുട്ടി സ്വദേശി ബെന്നി വര്‍ഗീസിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ബെന്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.30-ന് റബര്‍ വെട്ടുന്നതിനായി സ്‌കൂട്ടറില്‍ പോകുകയായിരുന്ന ബെന്നി വര്‍ഗീസിനെ പൂയംകുട്ടി കപ്പേളപ്പടിയില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. റോഡില്‍ നില്‍ക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒരാന ബെന്നിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു .
ഓടി രക്ഷപെടാന്‍ ശ്രമിച്ച ബെന്നിക്ക് തുമ്പിക്കൈ കൊണ്ട് അടിയേറ്റിട്ടുണ്ട്. കൈകാലുകള്‍ക്ക് ചതവും മുറിവുമുണ്ട്.കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്ന് ബെന്നി പറഞ്ഞു.

Also Read: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ കേസ്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി

ബെന്നിയുടെ സ്‌കൂട്ടറും ആന തകര്‍ത്തിട്ടുണ്ട്. ബെന്നിയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News