ബേലൂർ മഘ്ന കർണാടകയിലേക്ക് മടങ്ങി

ബേലൂർ മഘ്ന കർണാടകയിലേക്ക് മടങ്ങി. പുലർച്ചെ നാലരയോടെയാണ് ബേലൂർ മഘ്ന കബനി നദി കടന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലെത്തിയത്‌. മരക്കടവ് പത്തേക്കർ ജോസിൻ്റെ തെങ്ങിൽ തോട്ടത്തിലും മരക്കടവ് പള്ളി തോട്ടത്തിൻ്റെ പരിസരത്തും എത്തിയ ആനയെ വനപാലകർ മറുകരയായ മച്ചൂരിലേക്ക് തുരത്തി.

ALSO READ: ജോലിക്ക് പോകാന്‍ തടസം; പിഞ്ചുകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ; മൃതദേഹവുമായി സഞ്ചരിച്ചത് മാവേലിക്കരയില്‍ നിന്നും ഷൊര്‍ണൂര്‍ വരെ

വനപാലക സംഘം സ്ഥലത്ത് ആനയെ നിരീക്ഷിക്കുകയാണ്. മച്ചൂർ കർണാടകയിലെ ജനവാസ മേഖലയാണ്. ബാവലി മേഖലയിൽ നിന്ന് നാഗർഹോള കടുവാ സങ്കേതത്തിന്റെ ഉൾഭാഗത്തേക്ക്‌ രണ്ട്‌ ദിവസം മുൻപ്‌ ആന കയറിപ്പോയതിനാൽ വനം വകുപ്പ്‌ താൽക്കാലികമായി ദൗത്യം നിർത്തിയിരുന്നു.നിരീക്ഷണം തുടരുകയും ചെയ്തു. ഇന്ന് ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിൽ അതിവേഗമാണ്‌ വനം വകുപ്പ്‌ നടപടികളാരംഭിച്ചത്.

ALSO READ: ‘വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ല’: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News