നായയെ കണ്ട് ഭയന്നോടി, പിന്നാലെ 27 വയസുള്ള പെൺആനയ്ക്ക് ദാരുണാന്ത്യം. മിസോറിയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ഒക്ടോബർ 13 വെള്ളിയാഴ്ച സംഭവം . റാണി എന്ന പെൺ ഏഷ്യൻ ആനയ്ക്കാണ് സംഭവത്തെ തുടർന്ന് ജീവൻ നഷ്ടമായത്. നായയുടെ സാന്നിധ്യത്തെ തുടർന്ന് മൃഗശാലയിലുണ്ടായിരുന്ന ആനകൾ അസ്വസ്ഥരായതിന് പിന്നാലെയായിരുന്നു റാണിയുടെ അന്ത്യം.
Also read:അഞ്ച് സെക്കന്റ് മാത്രം ബാക്കി നിൽക്കെ ഗഗൻയാന്റെ പരീക്ഷണ വിക്ഷേപണം നിർത്തിവെച്ചു
ഒക്ടോബർ 13 ന് സംഭവം നടന്നെങ്കിലും ഒക്ടോബർ 17 ചൊവ്വാഴ്ച വരെ മൃഗശാല സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. ആനകളെ പാർപ്പിച്ചിരുന്ന സ്ഥലത്ത് ഉച്ചയ്ക്ക് ശേഷം ഒരു നായ എത്തുകയായിരുന്നു എന്നാണ് എപി റിപ്പോർട്ട്. പിന്നാലെ നായയുടെ സാന്നിധ്യം അവിടെയുള്ള ആനകളിൽ അസ്വസ്ഥത സൃഷ്ടിച്ചു.മൃഗശാല അധികൃതർ നായയെ നിയന്ത്രിക്കാനും ആനകളെ ശാന്തരാക്കാനും പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Also read:റാഫ ഇടനാഴി തുറന്നില്ല, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗാസയിലെ അഭയാർഥിക്യാമ്പുകൾ
ആന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നായ എത്തിയത് കണ്ടില്ലായിരുന്നു. എന്നാൽ, മറ്റ് ആനകൾ ബഹളം വയ്ക്കുന്നത് റാണിയുടെ ശ്രദ്ധയിൽ പെട്ടു. പിന്നാലെ, റാണി വല്ലാതെ അസ്വസ്ഥയാവുകയും ചുറ്റും ഓടുകയുമായിരുന്നു. അതിന് പിന്നാലെ ആന വീഴുകയായിരുന്നു. ആനയുടെ ജീവൻ രക്ഷിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു എങ്കിലും ഒന്നും വിജയിച്ചില്ല. റാണിക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മറ്റ് ആനകൾ ശാന്തരായത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഈ നായ എങ്ങനെയാണ് മൃഗശാലയ്ക്ക് അകത്ത് പ്രവേശിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here