വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

കൊല്ലം കുളത്തുപ്പുഴയിൽ കാടിറങ്ങി കൃഷിയിടത്തിലെത്തിയ കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. കുളത്തൂപ്പുഴ വനമേഖലയ്ക്കുള്ളിലുള്ള റബർ തോട്ടത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. 12 വയസ്സ് തോന്നുന്ന കാട്ടാനയാണ്‌ ചരിഞ്ഞത്‌. കൊമ്പിനോട്‌ ചേർന്ന വായയുടെ ഭാഗം, തുമ്പിക്കൈ, കഴുത്ത്‌ എന്നിവിടങ്ങൾ ഷോക്കേറ്റ്‌ കരിഞ്ഞിട്ടുണ്ട്‌. ആന്തരികാവയവങ്ങൾക്ക്‌ പരിക്കില്ല.

Also read:പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ‘ഒളപ്പമണ്ണ’; മന്ത്രി സജി ചെറിയാൻ

കൃഷിയിടത്തിനു മുകളിലൂടെ കടന്നുപോകുന്ന കെഎസ്‌ഇബിയുടെ വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടിയാണ് അപകടം ഉണ്ടായത് . വൈദ്യുതാഘാതമേറ്റ് ഉടൻ നിലം പതിച്ചു. പുലർച്ചെ റബർ തോട്ടത്തിലെത്തിയ സമീപവാസിയാണ് ആനയുടെ ജഡം കണ്ടത്‌. കൊമ്പിൽ വൈദ്യുതിലൈൻ കുടുങ്ങിയ നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന്‌ കുളത്തൂപ്പുഴ ഡിഎഫ്ഒ കെ ഐ പ്രദീപ് കുമാർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Also read:തനിക്ക് തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കാന്‍ ആഗ്രഹം: സുരേഷ് ഗോപി

വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഒഴിഞ്ഞുപോയ കോളനിയിലാണ് അപകടം ഉണ്ടായത്. ഇവിടെ താമസിക്കുന്ന കുടുംബത്തിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ലൈനിൽനിന്നാണ് ആനയ്ക്ക് ഷോക്കേറ്റത്. തിങ്കളാഴ്ച രാവിലെ വനം വകുപ്പ് മൃഗഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി. പകൽ 12ന്‌ തുടങ്ങിയ പോസ്റ്റുമോർട്ടം നടപടികൾ വൈകിട്ട്‌ അഞ്ചിന്‌ പൂർത്തീകരിച്ച ശേഷം ജഡം വനത്തിൽ സംസ്കരിച്ചു. ആനക്കൊമ്പ് സർക്കാരിലേക്ക് ഏറ്റെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുളത്തൂപ്പുഴ വനം റേഞ്ച് ഓഫീസർ ആർ സി അരുൺ, ഡെപ്യൂട്ടി ആർ ഒ സന്തോഷ് കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News