കോഴിക്കോട് കാട്ടാനകൂട്ടമിറങ്ങി; കൃഷി നശിപ്പിച്ചു

കോഴിക്കോട് വിലങ്ങാട് മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കണ്ണവം വനത്തില്‍ നിന്ന് കുട്ടിയാനകളുള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടമാണ് കൃഷിയിടത്തിലിറങ്ങിയത്.

കാട്ടാനകളുടെ ആക്രമണത്തില്‍ കുറ്റിക്കാട്ട് സ്വദേശി ബിജുവിന്റെ കൃഷിയിടത്തിലെ അന്‍പതിലധികം കവുങ്ങുകളും അന്‍പതോളം റബര്‍ മരങ്ങളും പൂര്‍ണമായും നശിച്ചു.കൂടാതെ ഇടവിളകളുള്‍പെടെ മറ്റ് കൃഷികളും നശിപ്പിക്കപ്പെട്ടു.

Also Read: ദില്ലിയില്‍ കലാമേളകളുടെ ദൃശ്യവിരുന്നൊരുക്കി ജനസംസ്‌കൃതിയുടെ സര്‍ഗ്ഗോത്സവം

മാസങ്ങള്‍ക്ക് മുമ്പ് കാട്ടാനക്കൂട്ടമിറങ്ങി നിരവധി കര്‍ഷകര്‍ക്ക് നാശം നേരിട്ടിരുന്നു. കാട്ടാനകൂട്ടത്തെ തുരത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News