ആനകൾക്കും വേണം ‘മനുഷ്യാവകാശം’; വാദം കേട്ട് അമേരിക്കൻ കോടതി

Elephants need rights

ആനകൾക്കും മനുഷ്യതുല്യമായ അവകാശങ്ങൾ വേണം എന്ന വാദം ഉന്നയിച്ചിരിക്കുകയാണ് നോൺ ഹ്യൂമൺ റൈറ്റ്‌സ്‌ പ്രോജക്ട് എന്ന സംഘടന. കൊളറാഡോ സ്‌പ്രിംങ്‌സ്‌ ചീയെനെ മൃഗശാലയിലെ അഞ്ച് ആനകളെ അവകാശങ്ങൾ നിഷേധിച്ച് തടവിലാക്കിയിരിക്കുകയാണെന്ന് കൊളറാഡോ കോടതിയിലാണ് സംഘടന വാദം ഉന്നയിച്ചത്.

കിംബ, ലക്കി, മിസ്സി, ലൂലൂ, ജംബോ എന്നിങ്ങനെ പേരിട്ടിരിക്കുന്ന അഞ്ച് പെൺ ആനകളെ മൃ​ഗശാലയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇത് ഹേബിയസ്‌ കോർപ്പസ്‌ നിയമപ്രകാരം തെറ്റാണെന്നുമാണ് കോടതിയിൽ സംഘടന പറഞ്ഞത്.

Also Read: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പുലർച്ചെ ഇസ്രയേല്‍ ആക്രമണം ; സംഭവത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മാധ്യമപ്രവർത്തകർ

നിയമ വിരുദ്ധമായി വ്യക്തികളെ അനിശ്ചിതകാലത്തേക്ക് തടവിൽ പാർപ്പിക്കുന്നതിനെ തടയുന്ന നിയമമാണ് ഹേബിയസ് കോർപ്പസ്. ഈ അവകാശം മനുഷ്യർക്ക് മാത്രമല്ല ദുരിതമനുഭവിക്കുന്ന ആനകളുടെ സംരക്ഷണത്തിനായും ഉപയോഗിക്കണമെന്നാണ് സംഘടന കോടതിയിൽ പറഞ്ഞത്. “ശരീരസ്വാതന്ത്ര്യത്തിനുള്ള അവരുടെ അവകാശത്തിന്റെ ലംഘനം” എന്നാണ് മൃ​ഗശാലയുടെ നടപടിയെ പറ്റി സംഘടന പറയുന്നത്.

Also Read: ‘ആദ്യം മകനുമായി പ്രണയത്തിലായി, പിന്നീട് അവനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടു’; ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായ 14 കാരന്റെ മരണത്തിൽ പരാതിയുമായി യുഎസ് വനിത

സംഘടന ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് മൃ​ഗശാലയും രം​ഗത്തെത്തിയിട്ടുണ്ട്. കേസ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മികച്ച രീതിയിലാണ് ആനകളെ പരിപാലിക്കുന്നതെന്നും മൃഗശാല അധികൃതർ പറഞ്ഞു. നിലവിലെ ആനകൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് അവയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും അത് ആനകളിൽ സമ്മർദ്ദം ചെലുത്തുമെന്നുമാണ് മൃ​ഗശാല അധികൃതരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration