തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടര്‍ തടഞ്ഞ് ‘പടയപ്പ’

തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടര്‍ തടഞ്ഞ് പടയപ്പ എന്ന കാട്ടുകൊമ്പന്‍. ഗൂഡാര്‍ വിള എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് തേയില കൊളുന്ത് കയറ്റി കൊണ്ടുപോയ ട്രാക്ടര്‍ ആണ് നെറ്റിമേട് ഭാഗത്ത് വെച്ച് പടയപ്പ എന്ന കാട്ടുകൊമ്പന്‍ തടഞ്ഞത്.

മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് തേയില കൊളുന്ത് കയറ്റി കൊണ്ടുപോയ ട്രാക്ടര്‍ ആണ് നെറ്റിമേട് ഭാഗത്ത് വെച്ച് പടയപ്പ എന്ന കാട്ടുകൊമ്പന്‍ തടഞ്ഞത്.സെല്‍വകുമാര്‍ എന്ന ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടി. പടയപ്പ വാഹനത്തിനു ചുറ്റും ഭക്ഷണം വല്ലതും ഉണ്ടോ എന്ന പരിശോധന നടത്തുന്ന ദൃശ്യങ്ങളും മൊബൈല്‍ ക്യാമറയില്‍ ഡ്രൈവര്‍ പകര്‍ത്തിയിരുന്നു.

Also Read: തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുടെ പല്ലുകൾ പോയി, മുഖത്തും പരുക്ക്

വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവര്‍മാര്‍ ദൂരെ നിന്ന് ആനയോട് വാഹനം തകര്‍ക്കല്ലേ എന്ന് അപേക്ഷിക്കുന്നുണ്ട്. മണിക്കൂറോളം എസ്റ്റേറ്റ് റോഡില്‍ നിലയുറപ്പിച്ച പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭക്ഷണം അന്വേഷിച്ച് പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. കഴിഞ്ഞദിവസം ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്ക് കടയുടെ വാതില്‍ തകര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News