പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ഇറങ്ങിയോടി; രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്

പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന തിരികെ പോകുമ്പോൾ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ലോറി ഡ്രൈവർ ചായകുടിക്കാൻ നിർത്തിയ സമയത്തായിരുന്നു സംഭവം. പാലക്കാട് തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയിൽ നിന്ന് ആനയിറങ്ങിയോടിയത്. ആനയെ തളക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിരണ്ടോടിയ ആന രണ്ടു പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശിയ്ക്കും പരിക്കേറ്റു. വീടുകൾക്കും കടകൾക്കും കേടുപാട് സംഭവിച്ചു. ആന ഇപ്പോൾ അമ്പാട് ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

Also Read: കേരളത്തിലെ ജനങ്ങൾ വസ്തുതകൾ വിലയിരുത്തുന്നവരാണ്; തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ നേട്ടം ചില സൂചനകൾ നൽകുന്നുവെന്ന് പി എസ് ശ്രീധരൻപിള്ള

അതേസമയം, പാലക്കാട് പട്ടാമ്പി നേർച്ച ആഘോഷത്തിനിടെ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉപആഘോഷ കമ്മറ്റിക്കാർ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പോലീസിന് നേരെയും ആക്രമണം ഉണ്ടായി. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരുക്കേറ്റു.

Also Read: മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച കിരീടം പരിശോധിക്കാൻ പള്ളി ട്രസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News