കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന ‘സാധു’വിനെ കണ്ടെത്താനാന്‍ തെരച്ചില്‍ ഊര്‍ജിതം

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല.ആനയ്ക്കായുള്ള തിരച്ചില്‍ രാവിലെ വീണ്ടും പുനരാരംഭിച്ചു. വനപാലകരും RRT സംഘവും ഉള്‍പ്പെടെ അന്‍പതോളം പേരാണ് തിരച്ചില്‍ നടത്തുന്നത്

തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്. പരുക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.

ALSO READ :ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്.

റിസര്‍വ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്‍മാരും റിസര്‍വ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News