ബൈക്ക്‌ യാത്രികർക്ക്‌ നേരെ പാഞ്ഞടുത്ത്‌ കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്

വയനാട്‌ മുത്തങ്ങയിൽ ബൈക്ക്‌ യാത്രികർക്ക്‌ നേരെ പാഞ്ഞടുത്ത്‌ കാട്ടാന. കർണ്ണാടക സ്വദേശികളായ യുവാക്കൾ രക്ഷപ്പെട്ടത്‌ തലനാരിഴക്കാണ്‌. മുത്തങ്ങ-ബന്ദിപ്പൂർ വനമേഖലയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ്‌ സംഭവം. വഴിയരികിലുണ്ടായിരുന്ന ആനയെ കണ്ട്‌ ബൈക്ക്‌ നിർത്തിയ ഇവർക്കരികിലേക്ക്‌ ആന കുതിച്ചെത്തുകയായിരുന്നു. ഇതിനിടെ ബൈക്ക്‌ മറിയുകയും ചെയ്തു. ബൈക്ക്‌ ഉയർത്തിയെങ്കിലും ആന തൊട്ടടുത്തെത്തിയതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു.

also read; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്‌റ്റേജില്‍ കുഴഞ്ഞുവീണ് മധ്യപ്രദേശ് ആരോഗ്യമന്ത്രിയും സ്പീക്കറും

ബൈക്കിൽ കയറിയ യുവാവ്‌ വാഹനം മുന്നോട്ട്‌ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട്‌ വഴിയരികിലേക്ക്‌ മറിയുകയും ആന ഇയാൾക്ക്‌ നേരെ തിരിയുകയും ചെയ്തു. വാഹനം ഉപേക്ഷിച്ച്‌ ഒരു വിധം ഇയാൾ ഓടി റോഡിലെത്തുകയും പിന്നീട്‌ ഒരു കാറിൽ കയറുകയുമായിരുന്നു. പിറകേ വന്ന വാഹനത്തിലുണ്ടായിരുന്ന കോട്ടക്കൽ സ്വദേശിയായ നാസറാണ്‌ ദൃശ്യങ്ങളെടുത്തത്‌.

also read; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്‌റ്റേജില്‍ കുഴഞ്ഞുവീണ് മധ്യപ്രദേശ് ആരോഗ്യമന്ത്രിയും സ്പീക്കറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News