വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കാറിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാനകള്‍

ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ നിര്‍ത്തിയിട്ട കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. മൂന്നാര്‍ ചോക്കനാട് എസ്റ്റേറ്റിലാണ് സംഭവം. കാര്യമായ കേടുപാടുകളൊന്നും വരുത്താതെ കാറിന് അരികില്‍ അരമണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് കാട്ടാനകള്‍ മടങ്ങിയത്. കാറിനുമുന്നിലേക്ക് പാഞ്ഞടുക്കുകയും പിന്നീട് കാറിനുള്ളില്‍ ആരുമില്ലെന്ന് മനസിലാക്കി ശൗര്യമടക്കി കാറിനരികില്‍ തമ്പടിക്കുകയും ചെയ്യുന്ന കാട്ടാനകളുടെ മനോഹര ദൃശ്യങ്ങള്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹാഡ് ലി രഞ്ജിത്തിന്റെ ക്യാമറകണ്ണില്‍ പതിഞ്ഞു.

READ ALSO:ജമ്മു കാശ്മീരിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

ചോക്കനാട് എസ്റ്റേറ്റില്‍ കാട്ടാനകള്‍ ഇറങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് വൈല്‍ഡൈ ലൈഫ് ഫോട്ടാഗ്രാഫറായ ഹാഡ് ലി രഞ്ജിത്തും സംഘും എത്തുന്നത്. റോഡില്‍ കാര്‍ നിര്‍ത്തിയതിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി കാട്ടാന മുമ്പ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് ഹാഡ്‌ലി രഞ്ജിത്തും സംഘവും മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു വഴിയിലൂടെ രണ്ട് കാട്ടാനകള്‍ കാറിന് സമീപത്തേക്ക് എത്തിയത്. കാറിന് പിന്നിലെത്തിയ കാട്ടാനകളിലൊന്ന് കാറിന് മുന്നിലേക്ക് പാഞ്ഞെത്തുകയായിരുന്നു. ആക്രമിക്കാനെന്ന നിലയിലാണ് കാട്ടാന ഓടി അടുത്തതെങ്കിലും കാറിനുള്ളില്‍ ആരുമില്ലെന്ന് മനസിലാക്കിയതോടെ പിന്‍വാങ്ങുകയായിരുന്നു. കാറില്‍ ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി.

READ ALSO:ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയും പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News